കൈതക്കാട് തര്‍ബിയതുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ കൈതക്കാട് മഹല്ലിലെ 460 ലധികം മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന\ പ്രദേശത്തെ പ്രാദേശിക മഹല്ല് കൂട്ടായ്മ. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിക്കപ്പെട്ട മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ നിലവിൽ രണ്ട് ജുമുഅത്തു പള്ളിയും 5 നിസ്‌കാര പള്ളിയും രണ്ട് സെക്കണ്ടറി മദ്‌റസയും ഒരു യതീംഖാനയും ഹിഫ്‌ള് കോളേജും വനിതാ കോളേജും എയ്ഡഡ് യു.പി സ്‌കൂളും അല്‍ ബിര്‍റ് പ്രീ സ്‌കൂളും ഒരു ഇംഗ്ലീഷ് നഴ്‌സറി പ്രവര്‍ത്തിച്ചു വരുന്നു.
കൈതക്കാട് മഹല്ലിലെ മുഴുവന്‍ മഹല്ല് നിവാസികളുടെയും മത ഭൗതിക വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മഹല്ല് കമ്മിറ്റിയാണ് നേതൃത്വം നല്‍കുത്. മഹല്ലിലെ യുവാക്കള്‍ക്കായി യൂത്ത് വിംഗ്, സ്ത്രീകള്‍ക്കായി നിസ്‌വ വിംഗ്, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാര്‍ത്ഥി കൂട്ടം എന്നീ സമിതികളിലൂടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ഏകീകരിച്ചുള്ള പ്രവർത്തങ്ങളും നടന്നു വരുന്നു.
മഹല്ലിലെ 462വീട്ടുകാര്‍ നല്‍കുന്ന നിസ്സീമമായ പിന്തുണയും സഹകരണവും മാത്രമാണ് കൈതക്കാട് മഹല്ലിലെ പ്രവര്‍ത്തനങ്ങളുടെ വിജയ രഹസ്യം. ഒപ്പം ഒരുമയോടെയും അതിലേറെ ഇഖ്‌ലാസോടെയും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ഇച്ഛാശക്തിയും. എം.സി ഇബ്‌റാഹീം ഹാജി പ്രസിഡണ്ടും കെ. ശൂക്കൂര്‍ ഹാജി സെക്ര'റിയും ഇ.കെ.സി അബ്ദുല്ല ഹാജി ട്രഷററുമായ 22 കമ്മിറ്റിയാണ് ഇ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മുംബൈ ശാഖാ കമ്മിറ്റി, ദുബൈ ശാഖാ കമ്മിറ്റി, ഖത്തര്‍ ശാഖാ കമ്മിറ്റി, കുവൈറ്റ് ശാഖാ കമ്മിറ്റി, സൗദ്യ ശാഖാ കമ്മിറ്റി, അബുദാബി ശാഖാ കമ്മിറ്റി, അജ്മാന്‍ ശാഖാ കമ്മറ്റി തുടങ്ങിയ പ്രവാസി കമ്മിറ്റികളാണ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് നല്‍കുന്നത്.