കൈതക്കാട് മഹല്ലിന്റെ ആസ്ഥാന കേന്ദ്രമാണ് ഖിളർ ജുമുഅത്ത് പള്ളി .ഏകദേശം നൂറു വര്ഷം മുമ്പ് നിസ്കാര പള്ളിയായി പണിത പള്ളി കുനിയിരിക്ക എന്നവരാണ് 80 വര്ഷം മുമ്പ് പള്ളിയായി പുതുക്കിപ്പണിതത് . ജുമുഅത്ത് പള്ളിയുടെ ചരുവിൽ ഓത്തുപള്ളിയും സ്ഥാപിച്ചു മതപഠനം ആരംഭിച്ചു . 1950 കൾക്ക് ശേഷം പള്ളി രണ്ടു നിലയായി പുതുക്കി പണിയുകയും വിപുലമായ രീതിയിൽ ദർസ് സംവിധാനം ആരംഭിക്കുകയും ചെയ്തു . തുടർന്ന്1980 കൾക്ക് ശേഷം സ്ഥലപരിമിതി കാരണം മസ്ജിദ് വീണ്ടും വിപുലീകരിച്ചു . ഇന്ന് കാണുന്ന മനോഹരമായ ഖിളർ മസ്ജിദ് നിർമാണം പൂർത്തിയായത് 2017 മാർച്ച് 30 നാണ് . പാണക്കാട് സയ്ദ് ഹൈദരലി ശിഹാബ് തങ്ങൾ മസ്ജിദ് ഉദ്ഘാടനം നിർവഹിച്ചു .