വർഷങ്ങൾ പഴക്കമുള്ള ദർസ് പാരമ്പര്യമുള്ള മണ്ണാണ് കൈതക്കാട്. നിലവിലെ ദർസുകളുടെ ശോഷണം കൈതക്കാട് മഹല്ലിനെയും സാരമായി ബാധിച്ചു. ഇതിനൊരു പരിഹാരമെന്നോണമാണ് തർബിയ ഖുർആൻ അക്കാഡമി ആരംഭിക്കുന്നത്. സ്കൂൾ, മദ്റസ ഏഴാം ക്ലാസ് പൂർത്തിയാക്കിയ 13 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മൂന്ന് വർഷം കൊണ്ട് ഖുർആൻ പഠനവും തുടർന്ന് 7 വർഷം മതഭൗതിക വിദ്യാഭ്യാസവും നൽകുന്നു. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ബലാഗ തുടങ്ങിയ ഇസ്ലാമിക വിഷയങ്ങൾ ഖുർആൻ തഫ്സീർ കൂടുതൽ ആഴത്തിൽ പഠിപ്പിക്കപ്പെടുന്നു. ഭൗതിക രംഗത്ത് ഡിഗ്രി അടക്കമുള്ള വിദ്യാഭ്യാസവും അറബി, ഇംഗ്ലീഷ്, മലയാളം ഭാഷയും നൽകപ്പെടുന്നു. ഭക്ഷണം, താമസം വിദ്യഭ്യാസം സൗജന്യമായി നൽകപ്പെടുന്ന സ്ഥാപനത്തിൽ ഖുർആൻ പാരായണത്തിന് മാത്രമായി ഓഡിയോ വിഷ്വൽ തിയേറ്റർ സൗകര്യവുമുണ്ട്. എല്ലാ വർഷവും റമളാൻ 17 ന് പഠനം ആരംഭിക്കുന്ന കോളേജിൽ സ്ഥാപനം നേരിട്ട് നടത്തുന്ന ഇന്റർവ്യൂയിലൂടെയാണ് പ്രവേശനം നൽകുന്നത്. 2020 ഏപ്രിൽ 18 ന് ഈ വർഷത്തെ പ്രവേശന പരീക്ഷ നടക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ മാർച്ച് 20 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക.