കൈതക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ സ്ത്രീ വിദ്യാഭ്യാസ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൽ വർദാ വനിതാ കോളേജ്. സ്ഥാപനത്തിന്റെ ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ 2017 ജൂലായ് 7 ന് സ്ഥാപനം ഉൽഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിജയിച്ച പെൺകുട്ടികൾക്ക് 5 വർഷത്തെ മത ഭൗതിക പഠന സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ അൽ വർദായിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ്, ഡിഗ്രി സോഷ്യോളജി/ സൈക്കോളജി കോഴ്സിനോടൊപ്പം ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സിപെറ്റ് അംഗീകാരമുള്ള മത രംഗത്തെ ഇസ്ലാമിക ഡിഗ്രിയും നൽകപ്പെടുന്നു. കൂടാതെ കമ്പ്യൂട്ടർ പഠനം, ഓഡിയോ വിഷ്വൽ തിയേറ്റർ ഹിസ്ബ് ട്രെയിനിംഗ്, ടീനേജ് കൗൺസിലിംഗ്, ഫാബ്രിക് പെയിന്റിംഗ്, ഫാഷൻ ഡിസൈനിംഗ്, ഹോം സയൻസ് തുടങ്ങിയ പാഠ്യേതര പ്രവർത്തന പരിശീലനവും നൽകപ്പെടുന്നു. അൽ വർദാ വനിതാ കോളേജിലേക്ക് പുതിയ ബാച്ചിലേക്ക് (പ്ലസ് വൺ, ഡിഗ്രി കോഴ്സിലേക്ക്) അഡ്മിഷൻ ആരംഭിച്ചു. താൽപര്യമുള്ള വിദ്യാർത്ഥിനികൾ അൽ വർദാ ഓഫീസുമായി ബന്ധപ്പെടുക.