കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്ലാം ജമാഅത്ത്. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ പഞ്ചായത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൈതക്കാട് പ്രദേശത്തെ മുസ്ലിംകളുടെ മത ഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹിക സംവിധാനമാണ്. 464 വീടുകളുള്ള മഹല്ലിലെ എല്ലാ ജനങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റി പ്രധാനമായും വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. അതിന്റെ ഭാഗമായി സ്‌കൂള്‍, മദ്‌റസ എന്നീ സ്ഥാപനങ്ങള്‍ കൂടാതെ വലിയ ഖുര്‍ആന്‍ മത പണ്ഡിതരെ വാര്‍ത്തെടുക്കുന്നതിന് തര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയും വനിതാ പണ്ഡിതരെ വളര്‍ത്തുന്നതിന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭമായ cpet അംഗീകാരമുള്ള ഇസ്ലാമിക ഡിഗ്രി നല്‍കുന്ന അല്‍ വര്‍ദാ വനിതാ കോളേജും കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്നു.
തർബിയ ഖുർആൻ അക്കാഡമി, അൽ വർദാ വനിതാ കോളേജ് എന്നീ രണ്ട് സ്ഥാപനങ്ങളും ഉത്തര മലബാറിലെ പ്രധാന ദീനീ പഠന കേന്ദ്രങ്ങളാണ്. വിശുദ്ധ ഖുർആൻ ഹിഫ്‌ള് പഠനവും, തഫ്‌സീർ അടക്കമുള്ള ആശയ പഠനവും വിപുലമായി ഇവിടെ പഠിപ്പിക്കപ്പെടുന്നു. അൽ വർദാ വനിതാ കോളേജിലൂടെ സ്ത്രീകളുടെ ഇസ്ലാമിക പഠനവും മുന്നേറ്റവുമാണ് ലക്ഷ്യമാക്കുന്നത്. ഈ രണ്ട് സ്ഥാപനങ്ങളുടെയും വിജയത്തിന് വേണ്ടി എല്ലാവിധ സഹായ പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
മത പഠന രംഗത്തെ പഠിച്ച നിത്യ ജീവിത കര്‍മ ശാസ്ത്ര പഠനത്തില്‍ പ്രായോഗിക പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കപ്പെടുന്ന മോറല്‍ പ്രാക്ടിക്കല്‍ ലാബ്. തര്‍ബിയ ഖുര്‍ആന്‍ അക്കാഡമി, അല്‍ വര്‍ദാ വനിതാ കോളേജ്, തര്‍ബിയത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയാറാക്കിയ മോറല്‍ പ്രാക്ടിക്കല്‍ ലാബ് വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ ഏറെ ഉപകാര പ്രദമാണ്, കഅ്ബ, മയ്യിത്ത് പരി...
Read moreഅല്‍ വര്‍ദാ വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് നല്‍കപ്പെടുന്നു. ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് അടക്കം രണ്ട് മാസക്കാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് നല്‍കപ്പെടുന്നത്. ...
Read moreതര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെയും അല്‍ വര്‍ദാ വനിതാ കോളേജ് വിദ്യാര്‍ത്ഥികളുടെയും ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി സജ്ജീകരിച്ചതാണ് ഓഡിയോ വിഷ്വല്‍ തിയേറ്റര്‍. ലോക പ്രശസ്തരായ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാനും കാണാനും അതു അനുകരിച്ച് പഠിക്കാനും വിദ്യാര്‍ത്ഥികളുടെ പാരായണം റെക്കോര്‍ഡ് ചെയ്യാനും സൗകര്യമുള്ള ഓഡിയോ വിഷ്വല്‍ തിയേറ്റര്‍ പൂര്‍ണമായും എയര്‍ കണ്ടീഷന...
Read moreതര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വര്‍ഷത്തില്‍ ദീര്‍ഘമായ പഠന വിനോദ യാത്രകളും രണ്ട് മാസത്തിലൊരിക്കല്‍ ചെറിയ റിഫ്രെഷ്‌മെന്റ് യാത്രകളും സംഘടിപ്പിച്ചു വരുന്നു. അല്‍ വര്‍ദാ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തോടൊപ്പം എല്ലാ വര്‍ഷവും പഠന വിനോദ യാത്രകള്‍ സംഘടിപ്പിക്കുന്നു. ...
Read moreതര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെയും അല്‍ വര്‍ദാ വനിതാ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വിവര സാങ്കേതിക വിദ്യാഭ്യാസവും ലഭിക്കുന്നതിന് വേണ്ടി കമ്പ്യൂട്ടര്‍ പഠനവും നല്‍കപ്പെടുന്നു. ...
Read moreഅല്‍ വര്‍ദാ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി വിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രം (തജ് വീദ്) പഠനം ഓഡിയോ വിഷ്വല്‍ തിയേറ്ററില്‍ വെച്ച് നല്‍കപ്പെടുന്നു. വിദ്യാര്‍ത്ഥിനികള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഒരു ജുസുഅ് മന:പാഠമാക്കുകയും ചെയ്യുന്നു. ...
Read moreകൈതക്കാട് മഹല്ലിലെ 464 വീടുകളും മഹല്ല് സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍, മഹല്ല് വീട് രജിസ്‌ട്രേഷന്‍, മെമ്പര്‍മാരുടെ രജിസ്‌ട്രേഷനുകള്‍ അടക്കം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്. ...
Read moreതര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെയും അല്‍ വര്‍ദാ വനിതാ കോളേജിലെയും വിദ്യാര്‍ത്ഥികളുടെ പ്രസംഗ, എഴുത്ത് മേഖലകളിലെ വളര്‍ച്ചക്ക് വേണ്ടി സാഹിത്യ സമാജം നടത്തപ്പെടുന്നു. തര്‍ബിയ സ്റ്റുഡന്‍സ് യൂണിയന്‍ എന്ന വിദ്യാര്‍ത്ഥി സംഘടയാണ് അക്കാഡമിയില്‍ സമാജത്തിന് നേതൃത്വം നല്‍കുന്നത്. വര്‍ദാ യൂണിയനാണ് അല്‍വര്‍ദായിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ...
Read moreതര്‍ബിയ കൈതക്കാട് എന്ന പേരില്‍ തയാറാക്കിയ മഹല്ല് വെബ്‌സൈറ്റിലൂടെ മഹല്ലിലെ പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളെ അറിയിക്കുന്നതിന് മഹല്ല് കമ്മിറ്റി സംവിധാനമൊരുക്കി. മഹല്ലിലെ പ്രധാന സ്ഥാപനങ്ങളായ ഖുര്‍ആന്‍ അക്കാഡമി, അല്‍ വര്‍ദാ വനിതാ കോളേജിലെ അഡ്മിഷന്‍ അടക്കമുള്ള കാര്യങ്ങളും മഹല്ലിലെ മറ്റു വാര്‍ത്തകളും ഈ വെബ്‌സൈറ്റിലൂടെ ജനങ്ങള്‍ക്കറിയാം. www.tharbiyakaithakkad.com എന്നതാണ് വെബ്‌സൈറ്റ...
Read moreതര്‍ബിയ ഹിഫ്‌ള് ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു എ23 ദ.....